കൂരാച്ചുണ്ട് കക്കയം സ്വദേശിയായ യുവാവ് ബാലുശ്ശേരിയിൽ വാഹനാപകടത്തിൽ മരിച്ചു

 



കൂരാച്ചുണ്ട്: കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിലെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കക്കയം കോയിക്കകുന്നേൽ (കോഴിക്കുന്നേൽ) കൃഷ്ണൻകുട്ടിയുടെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.

​ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. താമരശ്ശേരി ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു സഞ്ചരിച്ച വാഹനത്തിലേക്ക്, എതിർദിശയിൽ   നിയന്ത്രണം വിട്ടുവന്ന ലോറി നേരിട്ട് ഇടിച്ചു കയറുകയായിരുന്നു.

​ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻതന്നെ സമീപവാസികളും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

​സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. യുവാവിന്റെ അപ്രതീക്ഷിത വേർപാട് കക്കയം ഗ്രാമത്തെയും കൂരാച്ചുണ്ട് പ്രദേശത്തെയും തീരാദുഃഖത്തിലാഴ്ത്തി.

അച്ഛൻ :കൃഷ്ണ‌ൻകുട്ടി

അമ്മ : ഷൈല

സഹോദരങ്ങൾ: ബിനു ( തിരുവനന്തപുരം) ജിലു ( തലയാട്)...


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി