ഐഫോൺ വേണം! നടുറോഡിൽ ദമ്പതികളുടെ പരസ്യ തല്ലുമാല ; ബോഡി ബിൽഡറായ ഭർത്താവിനെ തല്ലിച്ചതച്ച് യുവതി

 


മീററ്റ്: വിവാഹസമയത്ത് സമ്മാനമായി നൽകിയ ഐഫോൺ തിരികെ വേണമെന്ന ആവശ്യത്തെച്ചൊല്ലി നടുറോഡിൽ ദമ്പതികളുടെ പരസ്യ കയ്യാങ്കളി. ഉത്തർപ്രദേശിലെ മീററ്റിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. പ്രശസ്ത ബോഡി ബിൽഡറായ സഞ്ജിത്തും ഭാര്യ സോനവുമാണ് ആളുകൾ നോക്കിനിൽക്കെ റോഡിൽ വെച്ച് ഏറ്റുമുട്ടിയത്.

​കുടുംബവഴക്കിനെ തുടർന്ന് ഇരുവരും തമ്മിൽ ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ ആവശ്യത്തിനായി കോടതിയിലെത്തിയ ശേഷം പുറത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.

​   കോടതി സമുച്ചയത്തിന് പുറത്തെത്തിയതോടെ, വിവാഹസമയത്ത് താൻ സമ്മാനമായി നൽകിയ ഐഫോൺ തിരികെ വേണമെന്ന് സോനം സഞ്ജിത്തിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാവുകയും നിമിഷങ്ങൾക്കകം അത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് സോനം സഞ്ജിത്തിനെ ക്രൂരമായി മർദ്ദിക്കുകയും കോളറിൽ പിടിച്ച് ഷർട്ട് വലിച്ച് കീറുകയും ചെയ്തു.

​മർദ്ദനത്തിനിടയിൽ തന്റെ കീറിയ ഷർട്ട് ഊരി സഞ്ജിത്ത് ഭാര്യയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ചുറ്റും ആളുകൾ തടിച്ചുകൂടി മാറ്റിനിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരും അടിപിടി തുടരുകയായിരുന്നു. റോഡിലൂടെ പോയ യാത്രക്കാരാണ് ഇരുവരുടെയും മർദ്ദനരംഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

​റോഡിൽ വലിയ രീതിയിൽ ഗതാഗത തടസ്സവും കോലാഹലവും ഉയർന്നതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് സഞ്ജിത്തിനെയും സോനത്തെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി