മൂന്നര പതിറ്റാണ്ടിലേറേ യാത്രാചരിത്രം മാറ്റിയെഴുതാൻ ശ്രമം; ബസ് റൂട്ട് മാറ്റത്തിനെതിരെ പ്രതിഷേധം
ചക്കിട്ടപാറ: മൂന്നര പതിറ്റാണ്ടിലേറെയായി മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന യാത്രാ ആശ്രയമായ സ്വകാര്യ ബസ് റൂട്ട് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൂരാച്ചുണ്ട്-നരിനട-ചക്കിട്ടപാറ-പെരുവണ്ണാമൂഴി-കൂവപ്പൊയിൽ-കടിയങ്ങാട്-കുറ്റ്യാടി-തലശ്ശേരി റൂട്ടിൽ വർഷങ്ങളായി സർവീസ് നടത്തുന്ന ബസ് റൂട്ട് മാറ്റാനുള്ള അധികൃതരുടെ തീരുമാനമാണ് നാട്ടുകാരെ ചൊടിപ്പിച്ചിരിക്കുന്നത്.
രൂക്ഷമായ യാത്രാക്ലേശം
നിരവധി യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന റൂട്ടാണിത്. സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, തൊഴിലാളികൾ എന്നിവർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങൾ ജോലിക്കും മറ്റുമായി ഈ ബസിനെയാണ് പൂർണമായും ആശ്രയിക്കുന്നത്. നിലവിൽ തന്നെ യാത്രാസൗകര്യങ്ങൾ കുറവായ ഈ മേഖലയിൽ, ജനങ്ങളുടെ ഏക ആശ്രയമായ ഈ ബസ് സർവീസ് കൂടി റൂട്ട് മാറ്റി ഓടിച്ചാൽ യാത്രാദുരിതം ഇരട്ടിയാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര ഇടപെടൽ വേണം
ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഈ റൂട്ടിൽ സർവീസ് തുടരുന്നത് ഒഴിവാക്കി പുതിയ റൂട്ടിലേക്ക് മാറ്റാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മലയോരത്തെ സാധാരണക്കാരുടെ യാത്രാ സൗകര്യം തകർക്കുന്ന ഈ നടപടിയിൽ നിന്ന് അധികൃതർ അടിയന്തരമായി പിന്മാറണമെന്നും, നിലവിലുള്ള റൂട്ടിൽ തന്നെ ബസ് സർവീസ് തുടരാൻ അനുവദിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തര ഇടപെടൽ നടത്തി യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Comments
Post a Comment