വെറും മൂന്ന് ദിവസത്തെ ഇൻസ്റ്റാഗ്രാം സൗഹൃദം; അവിഹിത ബന്ധം തേടിപ്പോയ യുവതിക്ക് ദാരുണാന്ത്യം
ഹാസൻ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ യുവതി ദാരുണമായി കൊല്ലപ്പെട്ട നിലയിൽ. ഹാസൻ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യ പ്രീതിയെയാണ് മാണ്ഡ്യയിലെ തെങ്ങിൻതോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാണ്ഡ്യ സ്വദേശിയായ പുനീത് (28) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ തീർക്കാനായി ജോലിക്ക് പോയിരുന്ന പ്രീതിയെ ജൂൺ 25-ന് കാണാതാവുകയായിരുന്നു. സഹപ്രവർത്തകയുടെ വീട്ടിലെ ചടങ്ങാണെന്ന് കള്ളം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്രീതി രാത്രി വൈകിയും തിരിച്ചെത്താത്തതിനെത്തുടർന്ന് ഭർത്താവ് സുന്ദരേശൻ പോലീസിൽ പരാതി നൽകി. ഫോൺ സ്വിച്ച് ഓഫ് ആയതോടെ അന്വേഷണം വഴിമുട്ടി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രീതിയുടെ ഫോൺ ലൊക്കേഷൻ മൈസൂരിലും പിന്നീട് മാണ്ഡ്യയിലും കണ്ടെത്തി.
തുടങ്ങിയത് ഇൻസ്റ്റാഗ്രാമിലൂടെ:
അന്വേഷണത്തിനിടെ മാണ്ഡ്യയിലെ ഒരു തെങ്ങിൻതോപ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. പരിശോധനയിൽ തെങ്ങോലകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ പ്രീതിയുടെ മൃതദേഹം കണ്ടെത്തി. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ, ഈ തോപ്പിന്റെ ഉടമയായ പുനീതിന്റെ നമ്പറിലേക്ക് പ്രീതി നിരന്തരം വിളിച്ചിരുന്നതായി വ്യക്തമായി. ചോദ്യം ചെയ്യലിൽ പുനീത് കുറ്റം സമ്മതിച്ചു.
ജൂൺ 19-ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ അവിഹിത ബന്ധത്തിനായി പ്രീതി പുനീതിനെ നിർബന്ധിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൈസൂരിലെ ലോഡ്ജിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. തുടർന്നും നിർബന്ധം തുടർന്ന പ്രീതിയെ നാട്ടിലേക്ക് മടക്കി അയക്കാൻ പുനീത് കാറിൽ കയറ്റി. വഴിമധ്യേ വീണ്ടും ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രീതി നിർബന്ധിച്ചതും വഴക്കുണ്ടായതും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ക്രൂരമായ കൊലപാതകം:
വാക്കുതർക്കത്തിനിടെ തന്നെ അധിക്ഷേപിച്ചതിലുള്ള പ്രകോപനത്തിൽ പ്രീതിയുടെ കഴുത്ത് ഞെരിച്ച ശേഷം കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പുനീത് പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിൽ കടത്തി സ്വന്തം തെങ്ങിൻതോപ്പിൽ തള്ളുകയായിരുന്നു

Comments
Post a Comment