പുനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
താമരശ്ശേരി: പുനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ പുഴയിൽ കാണാതായ ഷിജുവിനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം നടന്ന സ്ഥലത്തുനിന്ന് ഏകദേശം നാല് കിലോമീറ്ററോളം മാറി പുനൂർ പാലത്തിന് താഴെ ഭാഗത്തുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ ഈ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നില്ല.
ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയപ്പോഴാണ് ഷിജു ഒഴുക്കിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ നാട്ടുകാരും ഫയർഫോഴ്സും ഉൾപ്പെടെയുള്ളവർ വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Comments
Post a Comment