കണ്ണൂർ കുന്നത്തൂരിലെ നിഗൂഢതകൾക്ക് വിട; കാട്ടിൽ കണ്ടെത്തിയ മൃതദേഹം കേരളത്തിലെ ആദ്യ 'പുരുഷ യക്ഷി'യുടേത്!
കണ്ണൂർ: മുത്തപ്പന്റെ ആരോഢസ്ഥാനമായ കുന്നത്തൂർ പാടി ഭക്തിസാന്ദ്രമായ ഒരു ഗ്രാമമായിരുന്നു. എന്നാൽ കുറച്ചുനാൾ മുൻപ് ആ നാടിൻ്റെ ഉറക്കം കെടുത്താൻ അജ്ഞാതമായ ഒന്നിൻ്റെ സാന്നിധ്യം അവിടെ പ്രകടമായിത്തുടങ്ങി. അർദ്ധരാത്രി കഴിഞ്ഞും പുലർച്ചെയും വിജനമായ ഇടവഴികളിലൂടെയും സ്മശാനപ്പറമ്പുകളിലൂടെയും ഒരു സ്ത്രീരൂപം നടന്നുനീങ്ങുന്നത് പലരും കണ്ടു. കരിയും കുറിയും തൊട്ട്, ഭീഭത്സമായ രൂപത്തിൽ, ചിലപ്പോൾ ചോരയും ചുവപ്പും കലർന്ന വസ്ത്രങ്ങൾ ധരിച്ച് അവൾ പുരുഷന്മാരെ വശീകരിക്കാൻ ശ്രമിക്കുന്ന മായാമോഹിനിയായി മാറി. അവൾ ആ നാടിനെ വിറപ്പിച്ച 'യക്ഷിയായിരുന്നു'.
ഒരു ദിവസം അർദ്ധരാത്രിയിൽ ജോലി കഴിഞ്ഞ് വണ്ടിയോടിച്ചു വരികയായിരുന്ന ഒരു ഡ്രൈവർ വിജനമായ ആ വഴിയിൽ വെച്ച് അവളെ കണ്ടു. സ്ത്രീരൂപം പതുക്കെ നടന്നുനീങ്ങുന്നു. ഭയം തോന്നിയെങ്കിലും അയാൾ വണ്ടി നിർത്തി ഹോൺ അടിച്ചു നോക്കി. അവൾ തിരിഞ്ഞുനോക്കിയില്ല. പേടിച്ച് ബോധം മറയുന്ന അവസ്ഥയിലായ അയാൾ വണ്ടി അവിടെയിട്ട് പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടു. രാത്രിയിൽ കടയടച്ചു മടങ്ങുകയായിരുന്ന മറ്റൊരാളും ഭയാനകമായ ഈ രൂപത്തെ കണ്ട് ഞെട്ടിവിറച്ചു. നാട് മുഴുവൻ യക്ഷിക്കഥകളാൽ നിറഞ്ഞു. ആളുകൾ രാത്രി പുറത്തിറങ്ങാൻ ഭയന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ രൂപം അവിടെനിന്നും പെട്ടെന്ന് അപ്രത്യക്ഷമായി.
ആളുകൾ അയാളെ തടഞ്ഞുനിർത്തി സാരി വലിച്ച് അഴിക്കാൻ ശ്രമിച്ചു. ആ നാണക്കേടിൽ നിന്നും രക്ഷപ്പെടാനാണ് അയാൾ നാടുവിട്ട് ചുഴലിയിലേക്ക് താമസം മാറ്റിയത്. അവിടെയും അയാൾ തന്റെ വിചിത്രമായ ശീലം തുടർന്നു. നാല് മാസത്തോളമായി കുഞ്ഞിരാമനെ കാണാനില്ലായിരുന്നു. ഒടുവിൽ തന്റെ യാതനാപൂർണ്ണമായ ജീവിതം അവസാനിപ്പിക്കാൻ അയാൾ തിരഞ്ഞെടുത്തത് ഉടുമ്പമലയിലെ വിജനമായ ആ പാറയിടുക്കായിരുന്നു. ആത്മഹത്യ ചെയ്യുമ്പോഴും ഒരു സ്ത്രീയായി മരിക്കണമെന്ന തൻ്റെ ഒടുക്കത്തെ ആഗ്രഹം അയാൾ പൂർത്തിയാക്കി. സാരിയും ബ്ലൗസും ധരിച്ച്, മാറിടങ്ങൾ കൃത്രിമമായി വെച്ചുപിടിപ്പിച്ച്, വിഗ്ഗും അണിഞ്ഞ് അയാൾ വിഷം കഴിച്ച് ആ പാറയിടുക്കിൽ കിടന്നു മരിച്ചു. അയാളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ, മരിച്ചത് കുഞ്ഞിരാമൻ തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പാക്കാൻ അയാളുടെ ജ്യേഷ്ഠന്റെയും സഹോദരിമാരുടെയും രക്തസാമ്പിളുകൾ ഡി.എൻ.എ (DNA) പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു. കൂടാതെ രാസപരിശോധനയ്ക്കായി ലിവർ സാമ്പിളുകളും കോഴിക്കോട്ടെ കെമിക്കൽ ലാബിലേക്ക് അയച്ചു. അങ്ങനെ, ഒരു നാടിനെ മുഴുവൻ പേടിപ്പിച്ച കുന്നത്തൂർ പാടിയിലെ ആ യക്ഷിക്കഥ, ഒരു മനുഷ്യൻ മനസ്സിലെ അസ്തിത്വത്തിന്റെ പോരാട്ടത്തിന്റെയും വിചിത്രമായ ഇരട്ടജീവിതത്തിന്റെയും അന്ത്യത്തോടെ അവസാനിച്ചു.

Comments
Post a Comment