കുടിവെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്; വെള്ളം കുടിച്ച അധ്യാപിക ഗുരുതരാവസ്ഥയിൽ

 


ഹാപുർ: സീൽ ചെയ്ത കുടിവെള്ള കുപ്പിയെന്ന് കരുതി ആസിഡ് കുടിച്ച യുവതി മാരകമായി പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ ഹാപുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

​അധ്യാപികയായ യുവതി അമ്മയ്ക്കൊപ്പം ജ്വല്ലറിയിൽ എത്തിയതായിരുന്നു. കടുത്ത ദാഹത്തെത്തുടർന്ന് ജ്വല്ലറി ജീവനക്കാരൻ സമീപത്തെ പലഹാരക്കടയിൽ നിന്ന് പ്രമുഖ ബ്രാൻഡിന്റെ സീൽ ചെയ്ത വെള്ളക്കുപ്പി വാങ്ങി നൽകി. എന്നാൽ, കുപ്പി തുറന്ന് ഒരു സിപ്പ് കുടിച്ച ഉടൻ തന്നെ യുവതി വേദനകൊണ്ട് നിലവിളിക്കുകയും ദ്രാവകം തുപ്പുകയും ചെയ്തു. കുപ്പിയിലുണ്ടായിരുന്നത് കുടിവെള്ളത്തിന് പകരം മാരകമായ ആസിഡ് ആയിരുന്നു.

​സംഭവത്തിൽ നാവും തൊണ്ടയും ആമാശയവും മാരകമായി പൊള്ളിയ യുവതി രക്തം ഛർദ്ദിച്ച് തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

​സംഭവത്തിൽ വെള്ളം വിറ്റ പലഹാരക്കട ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ സമാനമായ കൂടുതൽ ആസിഡ് കുപ്പികൾ പോലീസ് കണ്ടെടുത്തു. സീൽ ചെയ്ത കുപ്പിയിൽ എങ്ങനെ ആസിഡ് എത്തിയെന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി