മലയോരത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം: മന്ത്രി സണ്ണി ജോസഫുമായി ചർച്ച നടത്തി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്
കൂരാച്ചുണ്ട്: മലയോര മേഖലയിലെ വൈദ്യുതി തടസ്സങ്ങൾക്കും സുരക്ഷാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ സണ്ണി ജോസഫുമായി തിരുവനന്തപുരത്ത് വച്ച് കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ചർച്ച നടത്തി. പ്രദേശത്തെ വൈദ്യുതി വിതരണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനും അടിയന്തര വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനുമാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
മലയോര മേഖലയ്ക്ക് ആശ്വാസം
കാലവർഷത്തിലും വനമേഖലയോട് ചേർന്ന ഭാഗങ്ങളിലും ഉണ്ടാകുന്ന നിരന്തര വൈദ്യുതി മുടക്കം പരിഹരിക്കാൻ മേഖലയിൽ ആധുനിക രീതിയിലുള്ള അണ്ടർഗ്രൗണ്ട് കേബിളിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടതിന്റെ അടിയന്തര ആവശ്യകത പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിഷയം അനുഭാവപൂർവ്വം പരിഗണിച്ച മന്ത്രി, ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അയൽ പഞ്ചായത്തുകളുമായി ഏകോപിച്ച് വിവിധ വകുപ്പുകളുടെ (ഫോറസ്റ്റ്, PWD) അനുമതികൾ വേഗത്തിൽ ലഭ്യമാക്കി പദ്ധതികൾ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ജനപ്രതിനിധികൾ.

Comments
Post a Comment