കൂരാച്ചുണ്ടിൽ കുക്കർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൂരാച്ചുണ്ട്: വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു. കൂരാച്ചുണ്ട് ശങ്കരവയൽ സ്വദേശി ധനീഷ് വാഴുന്നോർവയലിന്റെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
രാത്രി ഭക്ഷണത്തിനായുള്ള തയാറെടുപ്പുകൾക്കിടെ അടുക്കളയിലുണ്ടായിരുന്ന കുക്കർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭാഗ്യവശാൽ, ഈ സമയം അടുക്കളയിൽ ആരും ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് അടുക്കളയിലെ ദൃശ്യങ്ങൾ കണ്ടത്.
വീട്ടുകാർ അത്ഭുതകരമായാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഗ്യാസ് സ്റ്റൗവിൽ ഭക്ഷണം വെച്ച ശേഷം വീട്ടുകാർ മറ്റ് മുറികളിലേക്ക് മാറിയതുകൊണ്ടാണ് വൻ ദുരന്തം വഴിമാറിയത്.

Comments
Post a Comment