ഹോംവർക്ക് ചെയ്തില്ല; അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച് അധ്യാപകൻ:
കൽപകഞ്ചേരി: സ്‌കൂളിൽ വെച്ച് അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് കൈ ഒടിഞ്ഞു. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർഥിനിക്കാണ് ദാരുണമായ അനുഭവം ഉണ്ടായത്. സംഭവത്തിൽ കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകി.
കണക്കു പഠിപ്പിക്കുന്ന അധ്യാപകൻ ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് കുട്ടിയെ ചൂരൽ കൊണ്ട് മർദിച്ചത്. മർദനമേറ്റ വിദ്യാർഥിനിയുടെ കൈക്ക് പൊട്ടലേറ്റതായി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. കടുത്ത വേദനയുണ്ടായിട്ടും പരിഗണിക്കാതെ, പൊട്ടലുള്ള കൈകൊണ്ട് തന്നെ ബോർഡിൽ എഴുതാൻ അധ്യാപകൻ നിർബന്ധിച്ചതായും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കൈക്ക് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നും സംഭവത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണമുയരുന്നുണ്ട്.

Comments
Post a Comment