പ്രതീക്ഷിച്ചത് മട്ടൻ പക്ഷേ കിട്ടിയതോ ചിക്കൻ ; വിവാഹ സൽക്കാരം കൂട്ടത്തല്ലായി

 


ബിഹാർ : ബിഹാറിലെ സഹർസയിലാണ് സംഭവം. കല്യാണത്തിന് മട്ടൺ ബിരിയാണിയോ മട്ടൺ കറിയോ പ്രതീക്ഷിച്ചുപോയ അതിഥികൾക്ക് കിട്ടിയത് ചിക്കൻ! അത്രയേയുള്ളൂ, പിന്നെ അവിടെ നടന്നത് സദ്യയല്ല, സകലരും കൂടെ അങ്ങ് അടിയായി.

​കല്യാണത്തിന് മട്ടൺ സ്പെഷ്യൽ ആയിരിക്കുമെന്ന് നേരത്തെ അനൗൺസ്മെന്റ് ഒക്കെ ഉണ്ടായിരുന്നുവത്രേ. മട്ടൺ സങ്കല്പവുമായി കൊതിയോടെ എത്തിയവർക്ക് മുന്നിൽ ചിക്കൻ വന്ന് ഇറങ്ങിയപ്പോൾ, ചിക്കൻ അവിടെ ഇരുന്ന 'കരയാൻ' തുടങ്ങി.

​വരന്റെ ബന്ധുക്കളും അതിഥികളും തമ്മിൽ മട്ടൺ പോരിന് തുടക്കമിട്ടു. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ കല്യാണപ്പന്തൽ ഒരു ഗുസ്തി മൈതാനമായി മാറി. ആകെ 12 പേർക്ക് പരുക്കേറ്റു.

​ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, "അയ്യോ മട്ടൺ എവിടെ മട്ടൺ?" എന്ന് ചോദിച്ച് പലരും കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തായാലും പോലീസ് വന്ന് മട്ടൺ പ്രശ്നം പരിഹരിക്കുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

​സദ്യക്ക് പോകുമ്പോൾ ഇനി മെനു കാർഡ് ചോദിച്ചു വാങ്ങുന്നത് നന്നായിരിക്കും, പ്രത്യേകിച്ച് മട്ടൺ പ്രിയർ!

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി