മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ ആശ്വാസം: പൂഴിത്തോട്ടിൽ കാണാതായ വീട്ടമ്മയെ കണ്ടെത്തി
പൂഴിത്തോട്: പ്രദേശത്തെ ആശങ്കയിലാഴ്ത്തി കാണാതായ പൂഴിത്തോട് മാവട്ടം കുന്നത്ത് ജാനുവിനെ (65) കണ്ടെത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്വന്തം വീട്ടിൽ നിന്നും ഇവരെ കാണാതായത്.
വാർത്ത പരന്നതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രദേശത്ത് ഊർജ്ജിതമായ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കനത്ത മഴയും ഇരുട്ടും കാട്ടുമൃഗ ശല്യവും കാരണം ഇന്നലെ രാത്രി 9:30-ഓടെ നിർത്തിവെച്ച തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
പൊലീസിന്റെയും വനംവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവരെ സുരക്ഷിതയായി കണ്ടെത്തിയത്. തുടർന്ന് പ്രാഥമിക ആരോഗ്യ പരിശോധനകൾക്കും തുടർ നടപടികൾക്കുമായി ഇവരെ മാറ്റിയിട്ടുണ്ട്. ഇവരെ കണ്ടെത്തിയതോടെ മണിക്കൂറുകളോളമായി പ്രദേശത്തുണ്ടായിരുന്ന ആശങ്കകൾക്ക് വിരാമമായി.

Comments
Post a Comment