മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്: ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രതയുമായി ചക്കിട്ടപ്പാറ; ജില്ലാതല ഉദ്ഘാടനം നടന്നു

 



ചക്കിട്ടപ്പാറ: ലോക ജന്തുജന്യരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും വിദഗ്ധർ പങ്കെടുത്ത പാനൽ ഡിസ്‌ക്കഷനും സംഘടിപ്പിച്ചു. ചക്കിട്ടപ്പാറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് നിർവ്വഹിച്ചു.

​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. പി. രാജേഷ് മുഖ്യപ്രഭാഷണവും, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഫ്‌സൽ സി. കെ. ദിനാചരണ സന്ദേശവും നൽകി. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഖമറുദ്ധീൻ സ്വാഗതം ആശംസിച്ചു.

​നിപ രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗം ബാധിച്ച് ജീവൻ വെടിഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രിയ സഹപ്രവർത്തക സിസ്റ്റർ ലിനിയുടെ ഓർമ്മകളെ ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു.

​ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. കെ. കെ. ഹനീഫ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിൻസി, പന്നിക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിനോദ്, ടെക്നിക്കൽ അസിസ്റ്റന്റ് സുരേന്ദ്രൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില എൽ., പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.

ബോധവൽക്കരണ ക്ലാസും പാനൽ ഡിസ്‌ക്കഷനും

​'ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. രജസി ആർ. എസ്. ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

​തുടർന്ന് ജന്തുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ വിവിധ വകുപ്പുകളുടെ പങ്കിനെക്കുറിച്ച് സംഘടിപ്പിച്ച പാനൽ ഡിസ്‌ക്കഷനിൽ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി. രാധാകൃഷ്ണൻ, വെറ്റിനറി സർജൻ ഡോ. ആര്യ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സിജു എന്നിവർ പങ്കെടുത്തു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ റിയാസ് കെ. പി. മോഡറേറ്ററായി.

​ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും സജീവമായി പങ്കെടുത്ത ചർച്ചയിൽ, ആളുകളുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകിയ പ്രത്യേക സംശയനിവാരണ സെഷനും ശ്രദ്ധേയമായി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി