യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം: പെരുമ്പിലാവ് ആൽത്തറ കുടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പള്ളി പറമ്പിൽ സജീവിന്റെ ഭാര്യ ആതിര (33) ആണ് ദാരുണമായി മരണപ്പെട്ടത്.
എടപ്പാളിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആതിര. പതിവായി ജോലി കഴിഞ്ഞെത്തുന്ന സമയം കഴിഞ്ഞിട്ടും ആതിരയെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കളും അയൽവാസികളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ആതിര എപ്പോഴും യാത്ര ചെയ്യുന്ന വഴിയിൽ ഇവരുടെ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആദ്യം കണ്ടെത്തുകയായിരുന്നു.
ഇതിനെത്തുടർന്ന് പ്രദേശം കേന്ദ്രീകരിച്ച് നാട്ടുകാർ നടത്തിയ ഊർജ്ജിത തിരച്ചിലിലാണ് സമീപത്തെ പൂയംകുളത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടൻ കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കുന്നംകുളം പോലീസും സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അസ്വാഭാവികമായി എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Comments
Post a Comment