പേരാമ്പ്രയിൽ വീടിന് മുന്നിലെ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

 



പേരാമ്പ്ര: നൊച്ചാടിൽ വീടിന് മുന്നിലെ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. കാക്കാം മാക്കൂൽ മീത്തൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ (75) എന്ന വയോധികന്റേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ ഒന്നര മാസമായി കാണാനില്ലെന്നാണ് വിവരം.

​  വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിലും പരിസരത്തുമായാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഏറെക്കാലമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന കുഞ്ഞിക്കണ്ണൻ മക്കളുടെ വീടുകളിലായി മാറി മാറി താമസിക്കാറുള്ളതിനാൽ, ഇദ്ദേഹം വീട്ടിലില്ലാത്ത സമയത്ത് സമീപവാസികൾ അത് ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് വിവരം പുറത്തറിയാൻ വൈകിയത്.

​സംഭവത്തെ തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. കണ്ടെടുത്ത അസ്ഥികൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അസ്ഥികൂടം കുഞ്ഞിക്കണ്ണന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി