"മോളെ, നീ തിരികെ വരൂ"; പോലീസ് സ്റ്റേഷനിൽ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ
തമിഴ്‌നാട്: പ്രണയബന്ധത്തിന്റെ പേരിൽ സ്വന്തം മാതാപിതാക്കളെ കാലുപിടിച്ച് കരയിപ്പിച്ച് വീടുവിട്ടിറങ്ങിയ മകളുടെ ദൃശ്യം കണ്ട് കണ്ണീരിലായി നാടും പോലീസും. കാമുകനൊപ്പം പോകാൻ തീരുമാനിച്ച മകളെ തിരികെ വീട്ടിലെത്തിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ മാതാപിതാക്കളുടെ ദയനീയമായ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയാകുന്നത്.
സംഭവം ഇങ്ങനെ: കാമുകനൊപ്പം ഇറങ്ങിപ്പോയ പെൺകുട്ടിയെയും കാമുകനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. മാതാപിതാക്കൾ മണിക്കൂറുകളോളം മകളോട് സംസാരിക്കുകയും വീട്ടിലേക്ക് തിരികെ വരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, കാമുകനെ വിട്ടുപിരിയാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടി.
മകളുടെ വാശിക്ക് മുന്നിൽ പതറിയ ആ അച്ഛനും അമ്മയും അവസാന മാർഗ്ഗമെന്നോണം മകളുടെ കാലിൽ വീണ് പൊട്ടിക്കരയുകയായിരുന്നു. മകളെ ഒന്ന് തിരികെ ലഭിക്കാൻ ആ മാതാപിതാക്കൾ നടത്തിയ യാചന കണ്ടുനിന്ന പോലീസുദ്യോഗസ്ഥരുടെ പോലും കണ്ണ് നിറയിച്ചു. എന്നാൽ, മാതാപിതാക്കളുടെ വിലാപമോ വേദനയോ ഒട്ടും തന്നെ മനസ്സിൽ തട്ടാതെ കാമുകനൊപ്പം പോകാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം.
ഒടുവിൽ, മകൾ കൂടെ വരില്ലെന്ന് ഉറപ്പായതോടെ നെഞ്ച് പൊട്ടി കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷന്റെ പടികളിറങ്ങുന്ന ആ മാതാപിതാക്കളുടെ ദൃശ്യം ഹൃദയഭേദകമായി.

Comments
Post a Comment