രാമനാട്ടുകരയിൽ യുവാവിനെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
രാമനാട്ടുകര: ബൈപ്പാസിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ശ്രീരാം (26) ആണ് മരിച്ചത്. രാമനാട്ടുകര ബൈപ്പാസിന് സമീപം പ്രവർത്തിക്കുന്ന 'K T പ്ലാസ' ഷോപ്പിങ് കോംപ്ലക്സിന്റെ ടെറസിലുള്ള മൊബൈൽ ടവർ ജനറേറ്റർ റൂമിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടൻതന്നെ ഫറോക്ക് പോലീസിൽ അറിയിക്കുകയായിരുന്നു. ഫറോക്ക് പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരശേഖരണവും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി.
കെട്ടിടത്തിന് സമീപത്തായി ശ്രീരാമിന്റേതെന്ന് സംശയിക്കുന്ന ഒരു പിക്കപ്പ് വാൻ നിർത്തിയിട്ട നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment