ചക്കിട്ടപാറയിൽ രാത്രിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്തു

 


ചക്കിട്ടപാറ: ചക്കിട്ടപാറ ടൗണിന് സമീപമുള്ള  വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കോർപിയോ കാറിന്റെ ചില്ല് സാമൂഹിക വിരുദ്ധർ തകർത്തു. നീണ്ടുകുന്നേൽ റോയി തോമസിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അക്രമത്തിനിരയായത്.

​കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. രാത്രി സമയത്ത് പ്രദേശത്ത് കനത്ത മഴ പെയ്തതിനാലാണ് വാഹനം തകർത്ത വിവരം വീട്ടുകാർ ഉടൻ അറിഞ്ഞില്ല. പിറ്റേദിവസം രാവിലെ വാഹനം പരിശോധിച്ചപ്പോഴാണ് ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഉടമ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകി. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

​ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും മോഷണ ശ്രമങ്ങളും വർധിച്ചുവരികയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ടൗണിലും പരിസരങ്ങളിലും ഇത്തരം അക്രമങ്ങൾ പതിവായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നും, പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി