പേരാമ്പ്രയിൽ ബസ് ജീവനക്കാരന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്ക്
പേരാമ്പ്ര: കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരന് നേരെ യുവാക്കളുടെ ആക്രമണം. കുറ്റ്യാടി റൂട്ടിലോടുന്ന 'എസ്റ്റിം' ബസിലെ ഡ്രൈവർ പേരാമ്പ്ര സ്വദേശി അക്ഷയിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പരിക്കേറ്റ അക്ഷയിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് സർവീസിനിടെ രണ്ട് ബൈക്കുകളിലായി എത്തിയ ഒരു സംഘം യുവാക്കൾ ബസ് തടഞ്ഞുനിർത്തുകയും ഡ്രൈവറായ അക്ഷയിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ അക്ഷയിന് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിന് ശേഷം അക്രമികൾ ബൈക്കുകളിൽ കയറി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സാക്ഷികളുടെ മൊഴിയെടുത്തും അക്രമികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
പതിവ് സർവീസുകൾക്കിടെ ബസ് ജീവനക്കാർക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അക്രമികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് മറ്റ് ബസ് ജീവനക്കാരും രംഗത്തെത്തി

Comments
Post a Comment