ബാലുശ്ശേരി ബ്ലോക്ക് റോഡിലെ വയലിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

 


ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം തച്ചക്കണ്ടി വയലിലെ വെള്ളത്തിൽ തെങ്ങുകയറ്റ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. കുപ്പേരി ഭാസ്കരൻ (58) ആണ് മരിച്ചത്.

​വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ബ്ലോക്ക് റോഡിനു സമീപത്തെ തച്ചക്കണ്ടി വയലിലെ വെള്ളത്തിൽ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വിവരം ബാലുശ്ശേരി പോലീസിനെ അറിയിച്ചു.

​സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

​പരേതന്റെ ഭാര്യ: ശ്രീദേവി. മക്കൾ: ജിഷ്ണു, വിഷ്ണു, ജിസ്ത.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി