പിത്താശയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു: മലബാർ മെഡിക്കൽ കോളജിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

 



ഉള്ളിയേരി: പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരണപ്പെട്ട സംഭവത്തിൽ മലബാർ മെഡിക്കൽ കോളജ് (MMC) ആശുപത്രി അധികൃതർക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കക്കട്ടിൽ സ്വദേശി ബിജുവിന്റെ ഭാര്യ ബസിനിയാണ് ശസ്ത്രക്രിയയെത്തുടർന്ന് മരണപ്പെട്ടത്.

  ​  ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സാ നടപടികളിലും രോഗിയുടെ ആരോഗ്യനിലയിലുണ്ടായ മാറ്റങ്ങളിലും ദുരൂഹതയുണ്ടെന്നും മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ചികിത്സയിൽ ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കുടുംബം ആരോപിക്കുന്നു. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നിയമാനുസൃത നടപടി സ്വീകരിക്കണം.

​സംഭവത്തിൽ അത്തോളി പോലീസ് സ്റ്റേഷനിലും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്കും കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നീതിപൂർവവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി