ചക്കിട്ടപാറയിൽ കാർ ഇടിച്ച് നിലമ്പൂർ സ്വദേശിനിക്ക് പരിക്ക്

 


ചക്കിട്ടപാറ: ചക്കിട്ടപാറ അങ്ങാടിയിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയ കാറിലും   വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ നിലമ്പൂർ സ്വദേശിനി സരോജിനി (53)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

​മകളുടെ ബി.എഡ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചക്കിട്ടപാറയിലെ ബി.എഡ് സെന്ററിൽ എത്തിയതായിരുന്നു സരോജിനി. ചക്കിട്ടപ്പാറ അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും  മകളോടൊപ്പം  നടന്നു പോയിക്കൊണ്ടിരുന്ന സരോജിനിയുടെ ദേഹത്തും  കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു

​അടിയേറ്റ സരോജിനി റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സരോജിനിയെ ചക്കിട്ടപാറയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിത്സയ്ക്കായി പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി