ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; ഇലക്ട്രിക് വയര്‍ ശരീരത്തില്‍ കെട്ടി മക്കള്‍ക്കൊപ്പം ജീവനൊടുക്കി 40കാരന്‍

 


തൂത്തുക്കുടി: ഭാര്യ മറ്റൊരു വ്യക്തിക്കൊപ്പം പോയതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ, മക്കളോടൊപ്പം പിതാവ് ഇലക്ട്രിക് ഷോക്കേറ്റ് ജീവനൊടുക്കി. പുതുക്കോട്ടയ്ക്ക് സമീപമുള്ള സവേരിയാർപുരത്താണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ട്രക്ക് ഡ്രൈവറായ മേരി മൈക്കിൾ (40), മക്കളായ മേരി നിരോഷ (14), മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്.

സംഭവം ഇങ്ങനെ:

ആറുമാസം മുൻപാണ് മൈക്കിളിന്റെ ഭാര്യ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു വ്യക്തിക്കൊപ്പം പോയത്. ഇതിനുശേഷം കടുത്ത വിഷാദരോഗത്തിലായിരുന്ന മൈക്കിൾ സ്ഥിരം ജോലിക്ക് പോകുന്നത് നിർത്തിയിരുന്നു. കുടുംബം പുലർത്തുന്നതിനായി ഇടയ്ക്ക് പെയിന്റിംഗ് ജോലികളിൽ ഏർപ്പെടുകയായിരുന്നു ഇദ്ദേഹം.

​വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം നൽകി ഉറക്കിക്കിടത്തിയ ശേഷം, മൈക്കിൾ കുട്ടികളുടെ ശരീരത്തിൽ ഇലക്ട്രിക് വയറുകൾ കെട്ടുകയായിരുന്നു. ശേഷം ഇതേ വയർ സ്വന്തം ശരീരത്തിലും ചുറ്റി ഷോക്കേൽപ്പിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പുതുക്കോട്ടൈ പോലീസ് അറിയിച്ചു.

അയൽവാസികളാണ് വിവരം പുറത്തറിഞ്ഞത്:

ഇവർക്കൊപ്പം താമസിച്ചിരുന്ന മൈക്കിളിന്റെ പിതാവ് ആന്റണി മുത്തു (75) സംഭവസമയത്ത് മുറിക്ക് പുറത്താണ് കിടന്നുറങ്ങിയിരുന്നത്. ശനിയാഴ്ച ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ അദ്ദേഹം അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി