റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതി മണിക്കൂറുകൾക്കകം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
വസാദ് (ഗുജറാത്ത്): റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതിയായ സുരേഷ് പാർമറാണ് ആനന്ദ് ജില്ലാ ക്രൈംബ്രാഞ്ചുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെ:
ഞായറാഴ്ച രാത്രിയാണ് വസാദ് റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം പ്ലാറ്റ്‌ഫോമിൽ ഉറങ്ങുകയായിരുന്ന നാല് വയസ്സുകാരിയെ സുരേഷ് പാർമർ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വിജനമായ സ്ഥലത്തുവെച്ച് കുഞ്ഞിനെ അതിക്രൂരമായി പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം സമീപത്തെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ ട്രാക്കിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് വനാന്തരം നടുക്കിയ ക്രൂരകൃത്യം പുറത്തറിയുന്നത്.
സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി:
സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ വ്യാപക തെരച്ചിലിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ പ്രതി കൈയിലെടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
തുടർന്ന് ബോർസാദ് പോലീസ് മണിക്കൂറുകൾക്കകം തന്നെ പ്രതിയായ സുരേഷ് പാർമറെ വലയിലാക്കി. കേസിന്റെ കൂടുതൽ അന്വേഷണത്തിനായി പ്രതിയെ ആനന്ദ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
രക്ഷപ്പെടാൻ ശ്രമം; പോലീസിന് നേരെ ആക്രമണം:
കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കൊണ്ടുപോകുന്നതിനിടെ പ്രതി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും, തുടർന്ന് കസ്റ്റഡിയിൽ നിന്ന് തന്ത്രപരമായി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് പ്രതി നടത്തിയ പെട്ടെന്നുള്ള ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതോടെ സ്വയംരക്ഷാർത്ഥം പോലീസ് നടാത്തിയ വെടിവെപ്പിലാണ് സുരേഷ് പാർമർ കൊല്ലപ്പെട്ടതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ പോലീസുകാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാടിനെയാകെ വിറപ്പിച്ച ദാരുണ സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതി പിടിയിലാകുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തതോടെ കേസിൽ പ്രാഥമിക അന്വേഷണ നടപടികൾ വേഗത്തിലായിരിക്കുകയാണ്.

Comments
Post a Comment