കനത്ത മഴ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു
ചക്കിട്ടപാറ: മലയോര മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി.
മഴക്കെടുതി മൂലം ഉണ്ടാകുന്ന ഏതൊരു അടിയന്തര സാഹചര്യത്തിലും പൊതുജനങ്ങൾക്ക് സഹായത്തിനായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു:
- 9446536988
- 7907333564
- 8848623907
തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അയിത്തമറ്റം അഭ്യർത്ഥിച്ചു. വ്യാജ പ്രചാരണങ്ങളിൽ വഴുതിവീഴാതെ, അധികൃതർ നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ കൺട്രോൾ റൂം നമ്പറുകളിൽ വിവരമറിയിക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Comments
Post a Comment