കൂരാച്ചുണ്ട് പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ: 195 പേർക്ക് ഭവനനിർമ്മാണ സഹായം; പട്ടികയ്ക്ക് അംഗീകാരം
കൂരാച്ചുണ്ട്: പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. 2024-25 സാമ്പത്തിക വർഷത്തെ സെൽഫ് സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി 195 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണ മേഖലയിലെ ഭവനരഹിതർക്ക് സുരക്ഷിതവും അടിസ്ഥാന സൗകര്യങ്ങളോട് കൂടിയതുമായ ഭവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2016-17 സാമ്പത്തിക വർഷമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം അനുവദിക്കുന്ന 4 ലക്ഷം രൂപയിൽ 72,000 രൂപ കേന്ദ്ര വിഹിതവും, ബാക്കി വരുന്ന 3,28,000 രൂപ കേരള സർക്കാർ, ത്രിതല പഞ്ചായത്തുകൾ എന്നിവർ ചേർന്നാണ് കണ്ടെത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് ജി.ഇ.ഒ സജീഷ്, സീനിയർ ക്ലർക്ക് നിധിൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ബിജോഷ് എസ്.ഡി, രജുൽ എന്നിവർ പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെച്ച് സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറക്കൽ എന്നിവർ ഗ്രാമസഭയ്ക്ക് നേതൃത്വം നൽകി. ജനപ്രതിനിധികളായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, ആൻസമ്മ എൻ.ജെ, അഡ്വ. വി.കെ ഹസീന, എൻ.കെ. കുഞ്ഞമ്മദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Comments
Post a Comment