ബാലുശ്ശേരിയിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ബാലുശ്ശേരി സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരനെ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി സ്വദേശി ഷാരോൺ പി.വിയാണ് പോലീസ് പിടിയിലായത്.
കാക്കൂർ പോലീസ് ഇൻസ്‌പെക്ടർ സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്നാണ് പോലീസിന്റെ അടിയന്തര ഇടപെടൽ. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
പോക്സോ നിയമപ്രകാരമുള്ള കർശനമായ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കാക്കൂർ പോലീസ് അറിയിച്ചു.

Comments
Post a Comment