ചക്കിട്ടപാറയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
ചക്കിട്ടപ്പാറ: കഴിഞ്ഞ ദിവസങ്ങളായി കാണാതായ ചക്കിട്ടപാറ ആലംപാറ ഉന്നതി സ്വദേശി ചാത്തുവിനെ (72) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചയോടെ ഉന്നതി പ്രദേശവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് കൃഷിയിടത്തിനോട് ചേർന്ന പറമ്പിൽ ഇദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചാത്തുവിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വിവിധയിടങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇദ്ദേഹത്തെ കാണാതായതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരുന്നു.
സംഭവമറിഞ്ഞ് പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ദിവസങ്ങളായി കാണാതായ വ്യക്തിയായതിനാൽ പ്രാഥമിക നിഗമനങ്ങളിൽ ഇത് സ്വാഭാവിക മരണമാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. എങ്കിലും മരണകാരണം വ്യക്തമാക്കുന്നതിനായി പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ചാത്തുവിന്റെ വിയോഗം ആലംപാറ നിവാസികളെയും കുടുംബാംഗങ്ങളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്

Comments
Post a Comment