പേരാമ്പ്ര; ചങ്ങരോത്ത് വീട്ടിലെ കട്ടിലിൽ ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം
ചങ്ങരോത്ത്: വീടിന്റെ കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരോത്ത് ജാനകിവയൽ കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുൺ (34) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അരുണിനെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. സംഭവസമയത്ത് അരുണും ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ എഴുന്നേറ്റ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടത്. കട്ടിലിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഈ സാഹചര്യമാണ് മരണത്തിൽ ബന്ധുക്കൾക്ക് സംശയമുണ്ടാകാൻ കാരണം.
ബന്ധുക്കൾ മരണത്തിൽ വ്യക്തമായ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പെരുവണ്ണാമൂഴി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റും വിശദമായ പരിശോധനകളും നടത്തി. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ശിവജി സേനയുടെ സജീവ പ്രവർത്തകനായ അരുൺ, പ്രദേശത്ത് തെങ്ങുകയറ്റ ജോലി കോൺട്രാക്ട് എടുത്ത് നടത്തിവരികയായിരുന്നു.
- ഭാര്യ: ജിതിന
- മകൻ: ഓംകൃഷ്ണ

Comments
Post a Comment