മൃഗസംരക്ഷണത്തിന് കരുതലായി കൂരാച്ചുണ്ടിൽ കുളമ്പ് രോഗ പ്രതിരോധ ക്യാമ്പയിൻ
കൂരാച്ചുണ്ട്: മൃഗങ്ങളിൽ കണ്ടുവരുന്ന പകർച്ചവ്യാധിയായ കുളമ്പ് രോഗത്തെ പ്രതിരോധിക്കുന്നതിനായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഗവ. വെറ്ററിനറി ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ കുത്തിവെപ്പ് ക്യാമ്പയിൻ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, മൃഗസംരക്ഷണ മേഖലയുടെ സുരക്ഷയ്ക്കായി ഈ പ്രതിരോധ കുത്തിവെപ്പ് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും കുത്തിവെപ്പ് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളാണ് ഡിസ്‌പെൻസറി ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, എൻ.കെ കുഞ്ഞമ്മദ് എന്നിവർ ആശംസകൾ നേർന്നു. വെറ്ററിനറി സർജൻ ഡോ. കാർത്തിക കെ. സ്വാഗതം പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിൽ കുത്തിവെപ്പ് സൗകര്യം ലഭ്യമാകും. കർഷകർ തങ്ങളുടെ കന്നുകാലികൾക്ക് കൃത്യസമയത്ത് തന്നെ വാക്സിനേഷൻ നൽകി സഹകരിക്കണമെന്ന് വെറ്ററിനറി ഡിസ്‌പെൻസറി അധികൃതർ അറിയിച്ചു

Comments
Post a Comment