ഗീവർഗ്ഗീസ് മാർ പക്കോമിയോസ് തിരുമേനിക്ക് സ്വീകരണവും ഇടവക ദിനാഘോഷവും സംഘടിപ്പിച്ചു
കൂരാച്ചുണ്ട്: ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ മലബാർ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പക്കോമിയോസ് തിരുമേനിക്ക് ഊഷ്മളമായ സ്വീകരണം നൽകി. പള്ളിയിൽ നടന്ന ഇടവക ദിനാഘോഷം തിരുമേനി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ കുർബാനയ്ക്കും വചന സന്ദേശത്തിനും ശേഷമാണ് അനുമോദന സമ്മേളനം ആരംഭിച്ചത്. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ചവരെ തിരുമേനി ആദരിച്ചു. ഇടവകയിലെ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചതും ചടങ്ങിന് മാറ്റുകൂട്ടി.
ഫാദർ ജേകബ് കുര്യൻ ചായനാനിക്കൽ കൊറെപ്പിസ്കോപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാദർ സിബി കട്ടക്കൽ, ഇടവക വികാരി ഫാദർ ജോമി ജോർജ്ജ് എന്നിവർ സംസാരിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് അംഗം ഫെറിൻ ഷിബു കട്ടക്കൽ ആശംസകൾ നേർന്നു. ഇടവക ട്രസ്റ്റി ജോയ് മംഗലത്ത് പുത്തൻ പുരയിൽ, സെക്രട്ടറി ജിസൊ കാഞ്ഞരത്ത്കുഴിയിൽ, ജോർജ്ജ് വള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

Comments
Post a Comment