കൂരാച്ചുണ്ടിൽ പശുക്കുട്ടിയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയി

 



കൂരാച്ചുണ്ട്: പഞ്ചായത്തിലെ 10-ാം വാർഡായ താന്നിയാംകുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടിയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയി. പാലാഞ്ചേരി വനജയുടെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്നാണ് പശുക്കുട്ടിയെ കാണാതായത്.

​ഇന്നലെ രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവം നടന്നത്. പ്രസവിച്ച് മൂന്നുദിവസം മാത്രം പ്രായമുള്ള പശുക്കുട്ടിയെയാണ് കാണാതായത്. തൊഴുത്തിൽ ഉണ്ടായിരുന്ന മറ്റ് പശുക്കളെയും കുട്ടികളെയും ഉപേക്ഷിച്ചാണ് അജ്ഞാതജീവി പശുക്കുട്ടിയെ കവർന്നത്.

​പ്രദേശത്തെ കൃഷിയിടങ്ങൾ കാട് പിടിച്ചു കിടക്കുന്നത് വന്യമൃഗങ്ങൾ താവളമാക്കുന്നതിന് കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഈ ഭാഗങ്ങളിൽ മുൻപും സമാനരീതിയിൽ ആട്ടിൻകുഞ്ഞുങ്ങളെ ചെന്നായ അക്രമിച്ചു കൊന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ ഭീതിയിലാണ് നാട്ടുകാർ. സംഭവത്തിൽ വനം വകുപ്പ് അധികൃതർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തരമായി പരിശോധന നടത്തണമെന്നും, മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി