പ്രവാസി ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി മെംബർഷിപ് ക്യാമ്പയിന് തുടക്കമായി
കൂരാച്ചുണ്ട്: പ്രവാസി ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ മെംബർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓ.കെ. അമ്മദ് നിർവ്വഹിച്ചു.
ചടങ്ങിൽ വി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. ബഷീർ കൊല്ലി സ്വാഗതം ആശംസിച്ചു. പ്രവാസി ലീഗ് ജില്ലാ ട്രഷറർ കെ.ടി.കെ. റഷീദ് ക്യാമ്പയിനെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് ബാലുശേരി നിയോജകമണ്ഡലം പ്രസിഡന്റ് അബു ഹാജി മുഖ്യവിഷയം അവതരിപ്പിച്ചു.
സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യോഗത്തിൽ ഹസ്സൻ കോയ പൂനത്ത്, ഒ.എസ്. അസീസ്, മുഹമ്മദ് കൊടക്കൽ, സലാം തെരുവത്ത്, ഓ.കെ. അഷറഫ്, ഓ.കെ. ഇസ്മായിൽ, അഷറഫ് കോവുമ്മൽ, റഷീദ് മരോട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി ലീഗിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ അംഗങ്ങളെ ചേർക്കുന്നതിനായുള്ള ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

Comments
Post a Comment