പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവ്: നാളെ പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ചും ധർണ്ണയും

 



പേരാമ്പ്ര: ഇന്ധന-പാചകവാതക വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. പെട്രോൾ, ഡീസൽ, ഗാർഹിക പാചകവാതക വിലവർദ്ധനവിനെതിരെ സി.ഐ.ടി.യു പേരാമ്പ്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ (ജൂൺ 8, തിങ്കൾ) പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

​കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സി.ഐ.ടി.യു ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കൂട്ടി കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് സി.ഐ.ടി.യു നേതാക്കൾ ആരോപിച്ചു.

​നാളെ രാവിലെ പേരാമ്പ്ര ടൗണിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിക്കും. തുടന്നു നടക്കുന്ന ധർണ്ണ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റേറ്റ് മെമ്പർ എസ്.കെ. സജീഷ് ഉൽഘാടനം ചെയ്യും.

​മേഖലയിലെ പ്രമുഖ സി.ഐ.ടി.യു, സി.പി.ഐ.എം നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിക്കും. കേന്ദ്ര നയങ്ങൾക്കെതിരെയുള്ള ഈ ജനകീയ പ്രക്ഷോഭത്തിൽ മുഴുവൻ തൊഴിലാളികളും പൊതുജനങ്ങളും പങ്കാളികളാകണമെന്ന് സി.ഐ.ടി.യു പേരാമ്പ്ര ഏരിയ കമ്മറ്റി അഭ്യർത്ഥിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി