രണ്ട് കുരുന്നുകളെ തനിച്ചാക്കി മടക്കം; അരിക്കുളത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി: അരിക്കുളത്ത് 24-കാരിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാകമോളി പെരുമ്പോക്ക് വയൽ ഹൗസിൽ വിജിലിന്റെ ഭാര്യ അപർണയെയാണ് (24) ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുഞ്ഞുമക്കളുടെ അമ്മയാണ് അപർണ.
ഇന്നലെ രാവിലെ 11.20-ഓടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അപർണയുടെ അപ്രതീക്ഷിതമായ വേർപാട് കുടുംബത്തെയും അരിക്കുളം പ്രദേശവാസികളെയും വലിയ ഞെട്ടലിലും ദുഃഖത്തിലുമാണ് ആഴ്ത്തിയിരിക്കുന്നത്. തൻഷിക, നൈഷിക എന്നീ രണ്ട് ചെറിയ കുട്ടികളാണ് അപർണയ്ക്കുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Comments
Post a Comment