കൂരാച്ചുണ്ടിന്റെ മുൻകാല രാഷ്ട്രീയ-സാമൂഹിക സാന്നിധ്യം വിടവാങ്ങി; ഓർമകളിൽ ഇനി കായിത്തറ തോമസ് (ലാലിച്ചൻ)

കൂരാച്ചുണ്ട്: മുൻ കൂരാച്ചുണ്ട് സ്വദേശിയും കൂരാച്ചുണ്ടിൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായിരുന്ന കോടഞ്ചേരി ചൂരമുണ്ട കായിത്തറ തോമസ് (ലാലിച്ചൻ - 72) നിര്യാതനായി. വർഷങ്ങളോളം കൂരാച്ചുണ്ടിൽ താമസക്കാരനായിരുന്ന അദ്ദേഹം പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കൂരാച്ചുണ്ടിൽ താമസിച്ചിരുന്ന കാലയളവിൽ കോൺഗ്രസ് പാർട്ടിയുടെ മുൻനിര പ്രവർത്തകനായി അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. കൂരാച്ചുണ്ടുകാർക്ക് സുപരിചിതനായ ആന്റോ സാറിന്റെ സഹോദരനാണ്.

​പിന്നീടാണ് അദ്ദേഹം കൂരാച്ചുണ്ടിൽ നിന്നും കോടഞ്ചേരിയിലേക്ക് താമസം മാറിയത്.

ഭാര്യ-മേഴ്‌സി മാളിയേക്കൽ കുടുംബാംഗം.

മക്കൾ:ജിഞ്ചു കെ തോമസ്,  ജിനോ കെ തോമസ്, ജിസ് തോമസ്.

മരുമക്കൾ:-റോയി മറ്റമുണ്ടയിൽ, സ്വപ്ന കുറ്റിക്കൊമ്പിൽ,മെറിൻ കൂട്ടുങ്കൽ.

മൃത സംസ്ക്കാരം പിന്നീട്



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി