കല്ലാനോട് സെന്റ് മേരീസ് സ്കൂളിൽ സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് നാളെ
കല്ലാനോട്: കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റിന്റെ നേതൃത്വത്തിൽ, താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
നാളെ രാവിലെ 8 മുതൽ 11 വരെ കല്ലാനോട് സെന്റ് മേരീസ് എൽ.പി സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് ദാസ് കാനാട്ട്, പ്രസിഡന്റ് ജയ്സൺ കാരക്കുന്നേൽ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. നേത്രസംബന്ധമായ പരിശോധനകൾക്കായി ഏവരെയും സ്വാഗതം ചെയ്യുന്നു.

Comments
Post a Comment