താമരശ്ശേരിയിൽ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനിയെ കാണാനില്ല; യൂണിഫോം ഉപേക്ഷിച്ച നിലയിൽ

 


താമരശ്ശേരി: താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും സുഹൃത്തിനെ ഇന്നലെ രാവിലെ മുതൽ കാണാതായി. എകരൂൽ രാജഗിരി നായട്ടുകുന്നിലെ സരിദാസിന്റെ മകൾ അനുഷ്ക (15) നെയാണ് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇന്നലെ രാവിലെ വീട്ടിൽ നിന്ന് സ്കൂൾ യൂണിഫോമണിഞ്ഞ് ക്ലാസിലേക്ക് പുറപ്പെട്ടതായിരുന്നു അനുഷ്ക. എന്നാൽ, കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ അധ്യാപകർ വീട്ടിലേക്ക് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂളിന് സമീപത്തെ പറമ്പിൽ നിന്ന് കുട്ടിയുടെ സ്കൂൾ യൂണിഫോം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

​അനുഷ്കയോടൊപ്പം താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അനന്തു കൃഷ്ണ (15) എന്ന കുട്ടിയും ഉള്ളതായി വീട്ടുകാർക്ക് വിവരം ലഭിച്ചിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു അനന്തു. ഇവർ ഒരു സ്കൂട്ടറിൽ ഒന്നിച്ച് സഞ്ചരിച്ചതായാണ് വിവരം.

അന്വേഷണം കർണാടകയിലേക്ക്:

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇവർ വയനാട് വഴി കർണാടകയിലേക്ക് കടന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. . ഇരുവരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്.

​കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

ഫോൺ: 0495 2222240

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി