കൂരാച്ചുണ്ടിൽ വളർത്തുനായയെ കാണാതായി; കണ്ടെത്താൻ സഹായം തേടി ഉടമസ്ഥർ
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കോയിപറമ്പ് സ്വദേശിനിയുടെ വളർത്തുനായയെ കാണാതായി. കോയിപറമ്പിൽ ദേവി കെ. പി. യുടെ ഉടമസ്ഥതയിലുള്ള 'ലൂണ' എന്ന് പേരുള്ള ഇന്ത്യൻ സ്പിറ്റ്സ് (Indian Spitz) ഇനത്തിൽപ്പെട്ട നായയെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്.
ഒന്നര വയസ്സ് പ്രായമുള്ള വെളുത്ത നിറത്തിലുള്ള ഇന്ത്യൻ സ്പിറ്റ്സ് ഇനത്തിൽ പെട്ട നായയാണിത്. വീട്ടുസാഹചര്യങ്ങളിൽ മാത്രം വളർന്ന ഇത്തരം നായകൾക്ക് തെരുവിലെ കടുത്ത സാഹചര്യങ്ങളിൽ അതിജീവിക്കുക തികച്ചും പ്രയാസകരമാണ്. അതിനാൽ ഇവളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉടമസ്ഥർ.
ചിത്രത്തിൽ കാണുന്ന നായയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
വിവരങ്ങൾ അറിയിക്കേണ്ട നമ്പർ:
📞 9605213642 (ദേവി കെ. പി)

Comments
Post a Comment