ഇല്ലിപ്പിലായി മണിച്ചേരി റോഡ്: കുത്തനെ കയറ്റമൊഴിവാക്കും; അലൈൻമെന്റിൽ മാറ്റം; പുതിയ സർവേ ഉടൻ

 


കൂരാച്ചുണ്ട്: നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഇല്ലിപ്പിലായി മണിച്ചേരി റോഡ് വികസനം  നിലവിലുള്ള അലൈൻമെന്റിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചു. പാതയിലെ കുത്തനെ ഉള്ള കയറ്റം ഒഴിവാക്കി, കൂടുതൽ സൗകര്യപ്രദമായ പുതിയ പാത കണ്ടെത്തി സർവേ റിപ്പോർട്ട് സമർപ്പിക്കാനാണ് വി.ടി. സൂരജ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്.

​റോഡ് നിർമ്മാണത്തിനായി തങ്ങളുടെ സ്ഥലം പൂർണ്ണമായും വിട്ടുനൽകാൻ തയ്യാറാണെന്ന് പ്രദേശവാസികൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനായി നാട്ടുകാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. ഡിസൈൻ ടെക് മലപ്പുറം എന്ന കമ്പനിയാണ് പദ്ധതിയുടെ സർവേ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ പാതയിൽ ചില ഭാഗങ്ങളിൽ വലിയ കയറ്റം ഉള്ളതിനാൽ, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ അലൈൻമെന്റ് പരിശോധിക്കാൻ തീരുമാനിച്ചത്.

​എം.എൽ.എയെ കൂടാതെ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി,കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജു കാരക്കട വാർഡ് മെമ്പർമാരായ ജോസ് വെളിയത്ത്, ഡാർലി എൻ.കെ. കുഞ്ഞമ്മദ്, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, , ഡിസൈൻ ടെക് മലപ്പുറം കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി