കൂരാച്ചുണ്ടിൽ കാട്ടാന ശല്യത്തിന് തടയിടാൻ ജനകീയ കൂട്ടായ്മ; ഇറിഗേഷൻ അപ്രോച്ച് റോഡ് നവീകരിച്ചു

 



കൂരാച്ചുണ്ട്: വർദ്ധിച്ചുവരുന്ന കാട്ടാന ശല്യത്തിന് പരിഹാരമായി, ഉപയോഗശൂന്യമായി കിടന്ന ഇറിഗേഷൻ അപ്രോച്ച് റോഡ് നാട്ടുകാരുടെ സഹകരണത്തോടെ ഗതാഗത യോഗ്യമാക്കി. മുതുകാട് ഭാഗത്തുനിന്ന് റിസർവോയർ നീന്തിക്കടന്ന് കൂരാച്ചുണ്ട് ഓട്ടപ്പാലം, മണ്ടോപ്പാറ തുടങ്ങിയ ജനവാസ മേഖലകളിലെത്തി കാട്ടാനകൾ വ്യാപകമായി കൃഷിനാശം വരുത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

​ഈ റോഡ് നവീകരിക്കുന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വാഹനത്തിൽ പട്രോളിംഗ് നടത്താനുള്ള സൗകര്യം ഒരുങ്ങും. നേരത്തെ ജലപാതയിലൂടെയുള്ള ബോട്ട് പട്രോളിംഗ് പുനരാരംഭിച്ചതോടെ കാട്ടാനകളുടെ സാമീപ്യം കുറയാൻ തുടങ്ങിയിരുന്നു. ഇതിന് കരുത്ത് പകരുന്നതാണ് പുതിയ റോഡ് നിർമ്മാണം.

​പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ കൂട്ടായ്മയിൽ രാഷ്ട്രീയ കക്ഷികളുടെ യുവജന പ്രസ്ഥാനങ്ങൾ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, ദുരന്ത നിവാരണ സേനാംഗങ്ങൾ, ആർ.ആർ.ടി വോളന്റിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി വലിയൊരു വിഭാഗം ജനങ്ങൾ പങ്കാളികളായി. ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം പ്രദേശവാസികൾക്കിടയിൽ വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി