യോഗയിലൂടെ ആരോഗ്യം; കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി യോഗ പരിശീലനം തുടങ്ങി
കൂരാച്ചുണ്ട്: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ഹൈസ്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾക്കായി യോഗ പരിശീലനം ആരംഭിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രതീഷ്, അധ്യാപകരായ അജയ് കാനാട്ട്, റെൻസി ജോർജ്, യോഗ ഇൻസ്‌ട്രക്ടർ മനീഷ പി. കെ എന്നിവർ പ്രസംഗിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ 22 വീതം ആൺകുട്ടികളും പെൺകുട്ടികളുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനം 21 ദിവസം നീണ്ടുനിൽക്കും.

Comments
Post a Comment