കൂരാച്ചുണ്ടിൽ വീണ്ടും കാട്ടാനയാക്രമണം: ഒട്ടപ്ലാക്കൽ റെജിയുടെ കൃഷിയിടം തകർത്തു; ലക്ഷങ്ങളുടെ നാശനഷ്ടം
കൂരാച്ചുണ്ട്: മലയോര മേഖലയായ കൂരാച്ചുണ്ടിൽ ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ഇന്ന് വെളുപ്പിന് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഒറ്റപ്ലാക്കൽ റെജിയുടെ പറമ്പിലെത്തി വൻതോതിൽ കൃഷി നശിപ്പിച്ചു. പുലർച്ചെയോടെ തോട്ടത്തിൽ നിന്നുണ്ടായ അസ്വാഭാവിക ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാട്ടാന കൃഷിയിടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത് കണ്ടത്.
നാട്ടുകാർ ഒച്ചവെച്ചും പടക്കം പൊട്ടിച്ചും ഏറെ സാഹസപ്പെട്ടാണ് ആനയെ കാട്ടിലേക്ക് തിരിച്ചു കയറ്റിവിട്ടത്. എന്നാൽ അതിനോടകം തന്നെ പറമ്പിലെ ഭൂരിഭാഗം കൃഷികളും ആന നശിപ്പിച്ചിരുന്നു.
വന്യമൃഗ ആക്രമണത്തിൽ പരിക്കേൽക്കുമോ എന്ന ഭയത്താൽ പുലർച്ചെ റബ്ബർ ടാപ്പിംഗിന് ഇറങ്ങാൻ പോലും തൊഴിലാളികൾ മടിക്കുകയാണ്.

Comments
Post a Comment