കൂരാച്ചുണ്ടിന്റെ അഭിമാനമായി 'ദീപൂസ് ക്രെസ്റ്റൽ'; സംരംഭത്തിൻ്റെ ലോഗോ പ്രകാശനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശി കിഴക്കേനകത്ത് ദീപുവിന്റെ നൂതന സംരംഭമായ 'ദീപൂസ് ക്രെസ്റ്റൽ' നാടിന്റെ പ്രതീക്ഷകൾക്ക് ചിറകിലേറി എത്തുന്ന ഈ സംരംഭത്തിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട ക്ഷീര വികസന - തൊഴിൽ വകുപ്പ് - ക്ഷീര വികസന - തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.
യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവ് നൽകാനും ലക്ഷ്യമിട്ടാണ് 'ദീപൂസ് ക്രെസ്റ്റൽ' രംഗപ്രവേശം ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയും തികച്ചും വ്യത്യസ്തമായ പ്രവർത്തന ശൈലിയോടെയും എത്തുന്ന ഈ സംരംഭം, കൂരാച്ചുണ്ടിന്റെ വ്യാവസായിക ഭൂപടത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചടങ്ങിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജാക്സ് കരിമ്പനക്കുഴി, അനീഷ് എന്നിവർ പങ്കെടുത്തു.
നാടിന്റെ വികസനത്തുടക്കത്തിൽ പങ്കാളികളായ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള വലിയൊരു നിര ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ ചുവടുവെപ്പിലൂടെ കൂരാച്ചുണ്ടിന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ തയ്യാറെടുക്കുന്ന ദീപുവിനും 'ദീപൂസ് ക്രെസ്റ്റൽ' ടീമിനും നാടാകെ വലിയ പിന്തുണയാണ് നൽകുന്നത്.

Comments
Post a Comment