കൂരാച്ചുണ്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നിയെ എംപാനൽ ഷൂട്ടർ വെടിവച്ചു കൊന്നു


 കൂരാച്ചുണ്ട്: പ്രദേശത്ത് വ്യാപകമായി കൃഷിനാശം വരുത്തുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്ത കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ജനവാസ മേഖലയിലിറങ്ങി കർഷകൻ്റെ പറമ്പിലെ കൃഷികൾ വ്യാപകമായി നശിപ്പിച്ച പന്നിയെയാണ് വനംവകുപ്പിന്റെ ഉത്തരവ് പ്രകാരം ഒടുവിൽ വെടിവച്ചുവീഴ്ത്തിയത്.

​പഞ്ചായത്ത് എംപാനൽ ഷൂട്ടറായ രാജേഷ് ചുവപ്പുങ്കൽ ആണ് കാട്ടുപന്നിയെ വെടിവച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. കൈനകം, തെങ്ങ്, കപ്പ തുടങ്ങിയ  വിളകളെല്ലാം പന്നിപ്പടക്കൂട്ടം വ്യാപകമായി കുത്തിമറിച്ചിരുന്നു. 

​വെടിവച്ചുകൊന്ന പന്നിയെ  മാനദണ്ഡങ്ങളും വനംവകുപ്പിന്റെ നിർദ്ദേശങ്ങളും പാലിച്ച് പിന്നീട് മണ്ണിൽ ആഴത്തിൽ കുഴിച്ചുമൂടി. കർഷകനായ ആന്റണി എഴുത്താണിക്കുന്നേലിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പന്നിയുടെ ജഡം കുഴിച്ചിട്ടു.

​സ്ഥലവാസികളായ ബിജു കരിമ്പനക്കുഴിയിൽ, പറമ്പുടമ ആന്റണി എഴുത്താണിക്കുന്നേൽ എന്നിവരുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലുമാണ് പന്നിയുടെ ജഡം കുഴിച്ചിട്ടത്. കാട്ടുപന്നിയെ വെടിവച്ചു കൊന്നതോടെ പ്രദേശത്തെ കർഷകർക്ക് താല്ക്കാലികമായി ആശ്വാസമായിട്ടുണ്ടെങ്കിലും, കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി