ബാലുശ്ശേരിയിൽ യുവാവിനെ പെൺസുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ബാലുശ്ശേരി: പെൺസുഹൃത്തിൻ്റെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറമ്പിൽമുകൾ സ്വദേശി ഷാവാദ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം പുറത്തറിയുന്നത്.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

Comments
Post a Comment