മരുഭൂമിയിൽ ജീവിതം ഹോമിച്ച പിതാവിന് മക്കൾ നൽകിയത് അവഗണന; അത്താണിയായി സൽമ എന്ന മാലാഖ

 



ഷാർജ: അരനൂറ്റാണ്ട് മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ചോരനീരാക്കി കുടുംബത്തെ പോറ്റിയ പ്രവാസിക്ക് ഒടുവിൽ ലഭിച്ചത് സ്വന്തം മക്കളിൽ നിന്നുള്ള ക്രൂരമായ അവഗണന. വാർദ്ധക്യവും രോഗവും തളർത്തിയപ്പോൾ പിതാവിനെ 'ബാധ്യത'യായിക്കണ്ട് കൈയൊഴിഞ്ഞ മക്കൾക്ക് മുന്നിൽ മാതൃകയാവുകയാണ് സൽമ എന്ന സാമൂഹ്യപ്രവർത്തക.

​  അമ്പതു വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനിടയിൽ നാട്ടിലേക്ക് വിയർപ്പൊഴുക്കി അയച്ച പണം കൊണ്ട് കുടുംബത്തെ സുരക്ഷിതമാക്കിയ മൈക്കിൾ , ഇന്ന് ഷാർജയിലെ ഒരു ആശുപത്രി കിടക്കയിൽ അനാഥനായി കഴിയേണ്ടി വന്നത് വിധിവിപരിതമാണ്. തളർന്ന ശരീരവുമായി സഹായത്തിന് വേണ്ടി മക്കളുടെ മുഖത്തേക്ക് നോക്കിയ മൈക്കിൾ അണ്ണന് ലഭിച്ചത് തണുപ്പൻ പ്രതികരണങ്ങളും അവഗണനയും മാത്രം. തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി സ്വന്തം പിതാവിനെ അവർ ഉപേക്ഷിച്ചു.

​ആശുപത്രിയിൽ ആരുമില്ലാതെ നിസ്സഹായാവസ്ഥയിൽ കിടന്ന മൈക്കിൾ അണ്ണന്റെ കഥയറിഞ്ഞ് അവിടെയെത്തിയത് സൽമ എന്ന സാമൂഹ്യപ്രവർത്തകയാണ്. രക്തബന്ധത്തേക്കാൾ വലുതാണ് മനുഷ്യത്വമെന്ന് തിരിച്ചറിഞ്ഞ സൽമ, ഒരു നിമിഷം പോലും വൈകാതെ ആ വയോധികനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മകളെപ്പോലെ സകല കരുതലും നൽകി, പിതാവിനെപ്പോലെ അദ്ദേഹത്തെ സൽമ ഇന്ന് പരിചരിക്കുന്നു.

​പ്രതിസന്ധികളിൽ തകർന്നുപോകുന്ന മനുഷ്യർക്ക് സൽമയെപ്പോലുള്ളവരുടെ സാന്നിധ്യം വലിയ ആശ്വാസമാണ്. ഇദ്ദേഹത്തിന് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ചുനൽകുന്നതിൽ ഗ്ലോബൽ പ്രവാസി യൂണിയൻ അംഗങ്ങളും ഒപ്പമുണ്ട്. മനുഷ്യസ്നേഹത്തിന്റെ ഇത്തരം കാഴ്ച്ചകൾ ഇന്നും ലോകത്ത് ബാക്കിയുണ്ട് എന്നതിന്റെ തെളിവാണ് സൽമയുടെ ഈ മഹത്തായ പ്രവർത്തി. പ്രവാസ ലോകത്ത് വലിയ ചർച്ചയാവുകയാണ് ഈ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി