അത്യോടി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സൗജന്യ യോഗ പരിശീലനം ആരംഭിക്കുന്നു; രജിസ്‌ട്രേഷൻ തുടരുന്നു
അത്യോടി: ആധുനിക ജീവിതശൈലി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരവുമായി അത്യോടി ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ജനങ്ങളിൽ ആരോഗ്യബോധവത്കരണം നടത്തുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഉയർന്ന രക്തസമ്മർദ്ദം (Pressure), പ്രമേഹം (Sugar), കൊളസ്ട്രോൾ, അമിതവണ്ണം എന്നിവ നിയന്ത്രിക്കുന്നതിനും, മാനസിക സമ്മർദ്ദം (Tension), ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നതിനും യോഗാഭ്യാസം ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഡിസ്‌പെൻസറിയുടെ ഈ പുതിയ ചുവടുവെപ്പ്. രോഗമുള്ളവർക്ക് അത് കുറയ്ക്കുന്നതിനും, മറ്റുള്ളവർക്ക് ഇത്തരം രോഗങ്ങൾ വരാതെ മുൻകരുതൽ സ്വീകരിക്കുന്നതിനും പരിശീലനം സഹായിക്കും.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഈ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്. തികച്ചും സൗജന്യമായി നൽകുന്ന ഈ സുവർണ്ണാവസരം പരമാവധി പ്രദേശവാസികൾ വിനിയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
ക്ലാസുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
- രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ: 9745920614

Comments
Post a Comment