ചതിച്ച കൊച്ചുമകന് 'പതിനാറിന്റെ പണി'; സ്വത്തും പണവും തിരിച്ചെടുത്ത് 89-കാരിയുടെ മാസ് എൻട്രി!

 


ലത്തൂർ: പ്രായമായ അമ്മൂമ്മയെ പൊന്നുപോലെ നോക്കാമെന്ന് വാഗ്ദാനം നൽകി സ്വത്ത് എഴുതിവാങ്ങിയ ശേഷം തഴഞ്ഞ കൊച്ചുമകന് തിരിച്ചടി. മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലാണ് പ്രായമായ സ്ത്രീക്ക് നീതി ലഭിച്ച മാതൃകാപരമായ സംഭവം നടന്നത്. 89-കാരിയായ ഹൗസാ ഭായി എന്ന വയോധികയാണ് നിയമപോരാട്ടത്തിലൂടെ സ്വന്തം സ്വത്ത് തിരികെ സ്വന്തമാക്കിയത്.

തന്റെ വാർധക്യകാലത്ത് സംരക്ഷണം ഉറപ്പാക്കാമെന്നും പരിപാലിക്കാമെന്നുമുള്ള വ്യവസ്ഥയിൽ സ്വന്തം പേരിലുള്ള സ്ഥലം ഹൗസാ ഭായി കൊച്ചുമകന് ദാനമായി എഴുതി നൽകുകയായിരുന്നു. എന്നാൽ, സ്വത്ത് കൈക്കലാക്കിയതോടെ കൊച്ചുമകൻ വാക്കുമാറി. അമ്മൂമ്മയെ തിരിഞ്ഞുനോക്കാതെയും വേണ്ടത്ര പരിഗണന നൽകാതെയും അവഗണിക്കാൻ തുടങ്ങിയതോടെ ഹൗസാ ഭായി അധികൃതരെ സമീപിക്കാൻ തീരുമാനിച്ചു.

നിയമനടപടി:

സ്വത്ത് ദാന രേഖയിലെ വ്യവസ്ഥകൾ കൊച്ചുമകൻ ലംഘിച്ചതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെ പ്രിസൈഡിങ് ഓഫീസർ രോഹിണി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. രജിസ്റ്റർ ചെയ്ത ദാനപത്രം അസാധുവാക്കിയ അധികൃതർ, ഭൂമിയുമായി ബന്ധപ്പെട്ട റവന്യു രേഖകളിൽ മാറ്റങ്ങൾ വരുത്താനും ഹൗസാ ഭായിക്ക് സ്വത്തിന്റെ ഉടമസ്ഥാവകാശം തിരികെ നൽകാനും ഉത്തരവിട്ടു.

പിഴയടയ്ക്കാനും നിർദ്ദേശം:

സ്വത്ത് കൈവശമിരുന്ന കാലയളവിൽ ഈ ഭൂമിയിലൂടെ ലഭിച്ച സർക്കാർ സബ്‌സിഡികൾ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവ പലിശ സഹിതം അമ്മൂമ്മയ്ക്ക് തിരികെ നൽകാനും കൊച്ചുമകനോട് അധികൃതർ നിർദ്ദേശിച്ചു. സ്വന്തം കൊച്ചുമകൻ തന്നെ ചതിച്ചതിനെതിരെ നിയമപരമായി പൊരുതിയ ഹൗസാ ഭായിയുടെ ഈ വിജയം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാവുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി