ചക്കിട്ടപാറ; ആലംപാറയിൽ 71 വയസ്സുകാരനെ കാണാനില്ല; അന്വേഷണം ഊർജ്ജിതമാക്കണമെന്ന് സിപിഐ (എം)

 



മുതുകാട്: ആലംപാറ ഉന്നതിയിൽ താമസിക്കുന്ന ചാത്തുവിനെ (71) കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലെന്ന് പരാതി. ജൂൺ 20-ാം തീയതി രാത്രി ഉറങ്ങാൻ കിടന്ന ചാത്തുവിനെ, പിറ്റേന്ന് പുലർച്ചെ 4 മണി മുതൽ കാണാനില്ലെന്നാണ് കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നത്.

​തുടർച്ചയായ ദിവസങ്ങളായിട്ടും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിയാത്തത് നാട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരമറിഞ്ഞയുടൻ സിപിഐ (എം) മുതുകാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം ചാത്തുവിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട് വിവരങ്ങൾ ആരാഞ്ഞു.

​ചാത്തുവിന്റെ തിരോധാനത്തിൽ പോലീസ് അടിയന്തരവും ശക്തവുമായ അന്വേഷണം നടത്തണമെന്നും ഇദ്ദേഹത്തെ എത്രയും വേഗം കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സിപിഐ (എം) ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

​സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ സംഘത്തിൽ ഏരിയാ കമ്മിറ്റി അംഗം കെ. സുനിൽ, ലോക്കൽ സെക്രട്ടറി സി.കെ. ശശി, ബിജു കുന്നംകണ്ടി, ഇ.കെ. അനീഷ്, സുരേന്ദ്രൻ എ.സി, ഫ്രാൻസിസ്, മനോജ് പി.കെ. തുടങ്ങിയവർ പങ്കെടുത്തു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി